Sun, 20 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : IranWomen

ത​ല​മൂ​ടാ​തെ തെ​രു​വി​ൽ; ഹി​ജാ​ബ് നി​യ​മം കാ​റ്റി​ൽ​പ്പ​റ​ത്തി ഇ​റാ​നി​ൽ വ​നി​ത​ക​ളു​ടെ കൂ​ട്ട​യോ​ട്ടം

ടെ​ഹ്‌​റാ​ൻ: ക​ടു​ത്ത ഭ​ര​ണ​കൂ​ട നി​യ​ന്ത്ര​ണ​ങ്ങ​ൾ​ക്കും നി​ർ​ബ​ന്ധി​ത ഹി​ജാ​ബ് നി​യ​മ​ങ്ങ​ൾ​ക്കു​മെ​തി​രെ ഇ​റാ​നി​ൽ വീ​ണ്ടും സ്ത്രീ​ക​ളു​ടെ പ്ര​തി​ഷേ​ധം. ത​ല​സ്ഥാ​ന​മാ​യ ടെ​ഹ്‌​റാ​നി​ൽ ന​ട​ന്ന പ​ത്തു കി​ലോ​മീ​റ്റ​ർ റോ​ഡ് റേ​സി​ൽ നൂ​റു​ക​ണ​ക്കി​ന് വ​നി​ത​ക​ളാ​ണ് ഹി​ജാ​ബ് ധ​രി​ക്കാ​തെ പ​ങ്കെ​ടു​ത്ത​ത്.

ടെ​ഹ്‌​റാ​നി​ലെ പ്ര​ശ​സ്ത​മാ​യ വേ​ലാ​യ​ത് പാ​ർ​ക്കി​ൽ ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച ന​ട​ന്ന ടെ​ഹ്‌​റാ​ൻ 10കെ ​ഓ​ട്ട​ത്തി​ലാ​ണ് ശ്ര​ദ്ധേ​യ​മാ​യ പ്ര​തി​ഷേ​ധം അ​ര​ങ്ങേ​റി​യ​ത്. മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത ഭൂ​രി​ഭാ​ഗം വ​നി​ത​ക​ളും ശി​രോ​വ​സ്ത്രം ഒ​ഴി​വാ​ക്കി​യാ​ണ് ഓ​ടി​യ​ത്. ആ​യി​ര​ക്ക​ണ​ക്കി​ന് ആ​ളു​ക​ൾ സാ​ക്ഷി​യാ​യ മ​ത്സ​ര​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ളും ചി​ത്ര​ങ്ങ​ളും സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്കു​ന്നു​ണ്ട്.

ഇ​റാ​നി​ൽ ഹി​ജാ​ബ് നി​ർ​ബ​ന്ധ​മാ​ക്കു​ന്ന നി​യ​മ​ങ്ങ​ൾ നി​ല​നി​ൽ​ക്കു​ന്ന​തി​നി​ടെ​യാ​ണ് പ​ര​സ്യ​മാ​യി ത​ല​മൂ​ടാ​തെ സ്ത്രീ​ക​ൾ മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത​ത്. ക​ടു​ത്ത നി​യ​മ​ന​ട​പ​ടി​ക​ൾ​ക്ക് സാ​ധ്യ​ത​യു​ണ്ടാ​യി​ട്ടും സ്ത്രീ​ക​ൾ പ​ര​സ്യ​മാ​യി ഹി​ജാ​ബ് നി​യ​മ​ത്തെ അ​വ​ഗ​ണി​ച്ച​ത് ഇ​റാ​നി​ലെ സ്ത്രീ​ക​ളു​ടെ പ്ര​തി​ഷേ​ധ​ത്തി​ന്‍റെ തു​ട​ർ​ച്ച​യാ​യാ​ണ് വി​ല​യി​രു​ത്ത​പ്പെ​ടു​ന്ന​ത്. 

Latest News

Corehub Up